ബിഷപ്പുമാരുമായി നഡ്ഡ കൂടിക്കാഴ്ച നടത്തി


കോട്ടയം: ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കോട്ടയത്ത് ക്രൈസ്തവസഭാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദസന്ദർശനംമാത്രമായിരുന്നെന്നും രാഷ്ട്രീയം ചർച്ചചെയ്തില്ലെന്നുമാണ് സഭകളുടെ വിശദീകരണം.

ഞായറാഴ്ച ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം കഴിഞ്ഞാണ് നഡ്ഡ കാരിത്താസ് കാമ്പസിലെത്തിയത്. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ക്നാനായ കത്തോലിക്കസഭാ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് എന്നിവരുമായിട്ടാണ് അദ്ദേഹം ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്.

വിവിധ ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ ഭാരതീയ ക്രൈസ്തവസംഗമം എന്നപേരിൽ അടുത്തിടെ പുതിയ പ്രസ്ഥാനം രൂപപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി. അധ്യക്ഷന്റെ നീക്കം ശ്രദ്ധനേടിയത്. സഭകൾ അടുത്തിടെ ഉന്നയിച്ച ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പി.ക്കും സമാനനിലപാടാണുള്ളത്.

കേരളത്തിൽ ബി.ജെ.പി.യുടെ ബഹുജനപിന്തുണയും വോട്ടുശതമാനവും കൂട്ടുന്നതിന് ക്രൈസ്തവർ അടക്കമുള്ള വിവിധ സമുദായങ്ങളുമായി അടുപ്പം കൂട്ടണമെന്ന് ദേശീയനേതൃത്വം നിർദേശിച്ചിരുന്നു. നഡ്ഡയ്ക്കൊപ്പം സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ജില്ലാപ്രസിഡന്റ് ലിജിൻലാൽ എന്നിവരുമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..