മസാല ബോണ്ടിൽ ഇ.ഡി.അന്വേഷണം; ഹർജിയിൽ നാളെ വിശദവാദം


കൊച്ചി: മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ, വിദേശനാണ്യവിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് കിഫ്ബിയും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കും നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദംകേൾക്കും. ബന്ധപ്പെട്ട എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജി മാറ്റിയത്.

ഒന്നരവർഷമായി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് കിഫ്‌ബിയുടെ ആരോപണം. നിയമവിരുദ്ധമായി എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് റദ്ദാക്കണമെന്നാണ് ഐസക്കിന്റെ ആവശ്യം. അന്വേഷണം തടസ്സപ്പെടുത്താൻ ഹർജിക്കാർ അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്ന് കാട്ടി ഇ.ഡി. കഴിഞ്ഞദിവസം സത്യവാങ്മൂലവും ഫയൽചെയ്തിരുന്നു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..