ഹൗസ് ബോട്ടിൽ ചികിത്സയൊരുക്കി ആസ്റ്റർ മെഡ്സിറ്റി


ലക്ഷ്യം മെഡിക്കൽ ടൂറിസം വികസനം

കൊച്ചി: വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഹൗസ് ബോട്ടിൽ ചികിത്സയൊരുക്കി ആസ്റ്റർ മെഡ്‌സിറ്റി. മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്തുനിന്നും കേരളത്തിനു പുറത്തുനിന്നും എത്തുന്നവർക്ക് ഹൗസ് ബോട്ട് സേവനം ലഭ്യമാകും. ലോകത്താദ്യമായാണ് മെഡിക്കൽ ടൂറിസ്റ്റുകൾക്കായി ഹൗസ് ബോട്ടിൽ ചികിത്സയൊരുക്കുന്നതെന്ന്‌ ആസ്റ്റർ മെഡ്‌സിറ്റി കേരള ആൻഡ് ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

മെഡിക്കൽ ടൂറിസം വികസനത്തിന്‌ ഏറെ പ്രയോജനം ചെയ്യുന്നതാകും പുതിയ പദ്ധതി.

അസർബൈജാൻ അംബാസഡർ ഡോ. അഷ്‌റഫ് ശിഖാലിയേവ് ഹൗസ്‌ബോട്ട് ചികിത്സ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ കേരള ക്ലസ്റ്റർ സർവീസ് എക്‌സലൻസ് ഹെഡ് വൈശാഖ് സീതാറാം, ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി. നായർ, സീനിയർ ഡോക്ടർമാരായ ഡോ. നാരായണൻ ഉണ്ണി, ഡോ. ജെം കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..