നികുതിദായകരെ ആദരിച്ച് ആദായനികുതി വകുപ്പ്


നികുതി വിവര യൂ ട്യൂബ് ചാനലും തുടങ്ങി

കൊച്ചി: നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആദരിക്കൽ ചടങ്ങൊരുക്കി ആദായനികുതി വകുപ്പ്. എറണാകുളത്ത് നടന്ന ചടങ്ങിൽ നികുതിദായകർക്കും നികുതി നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയ സ്ഥാപനങ്ങൾക്കും നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കും പുരസ്കാരങ്ങൾ നൽകി.

ആദായനികുതി വകുപ്പ് ടി.ഡി.എസ്. വിഭാഗത്തിന്റെ ഇ-ട്യൂട്ടോറിയൽ വീഡിയോകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യൂ ട്യൂബ് ചാനലും പ്രകാശനം ചെയ്തു. നികുതിയിളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മലയാളത്തിൽ വിവരിക്കുന്ന 23 വീഡിയോകളാണ് ചാനലിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടൻ ടൊവിനോ തോമസ്, ആദായനികുതി വകുപ്പ്‌ പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ആർ. രവിചന്ദ്രൻ, ടി.ഡി.എസ്. വിഭാഗം കമ്മിഷണർ റോയ് ജോസ്, ഹെഡ് ക്വാർട്ടേഴ്‌സ് കമ്മിഷണർ മൻജിത് സിങ്, സിറ്റി പോലീസ് കമ്മിഷണർ സി. നാഗരാജു, ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..