കെ.എസ്.ആർ.ടി.സി.യിലെ സമരസംസ്കാരം മാറണമെന്ന് ഹൈക്കോടതി


കൊച്ചി: കെ.എസ്.ആർ.ടി.സി.യിലെ സമരസംസ്കാരം മാറേണ്ടകാലം കഴിഞ്ഞെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് ഷെഡ്യൂളിൽ മാറ്റംവരുത്തിയതിന്റെ പേരിൽ മിന്നൽസമരം നടത്തിയ ജീവനക്കാരിൽനിന്ന് നഷ്ടം ഈടാക്കാനുള്ള കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം ചോദ്യംചെയ്ത് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യൂണിയനുകളെ വിമർശിച്ചത്.

ഷെഡ്യൂൾ മാറ്റത്തിനെതിരേ മിന്നൽ സമരം നടത്തിയതിനെത്തുടർന്ന് 63 ബസുകളുടെ സർവീസ് മുടങ്ങിയിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ഇതിനെത്തുടർന്നുണ്ടായ 9.5 ലക്ഷം രൂപയുടെ നഷ്ടം സമരംനടത്തിയ ജീവനക്കാരിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചിരുന്നു.



സമരത്തിൽ പങ്കെടുത്ത 108 ജീവനക്കാരിൽനിന്ന് ഈ തുക ഈടാക്കാനായിരുന്നു തീരുമാനിച്ചത്. ഈ തീരുമാനത്തെ ചോദ്യംചെയ്ത് ജീവനക്കാർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വിഷയത്തിൽ നിലപാട് അറിയിക്കാൻ കെ.എസ്.ആർ.ടി.സി. അഭിഭാഷകൻ സമയംതേടി. തുടർന്ന് ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാൻ മാറ്റി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..