കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾ: ദയാബായി നിരാഹാരസമരത്തിന്


കൊച്ചി: കാസർകോട് ജില്ലയിലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവർത്തക ദയാബായി ഓക്ടോബർ രണ്ടുമുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുന്നു. നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.

പേരറിയാത്ത, വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻതന്നെ പ്രയാസമായ രോഗങ്ങളുമായി ഇപ്പോഴും കാസർകോട്ടെ ചില ഗ്രാമങ്ങളിൽ കുട്ടികൾ പിറക്കുകയാണെന്ന് ദയാബായി പത്രസമ്മേളനത്തിൽ പറഞ്ഞു. നല്ല ചികിത്സകിട്ടേണ്ടത് അവർക്ക് അനിവാര്യമാണ്. പലതവണ സർക്കാരിനുമുന്നിൽ നിവേദനങ്ങൾ നൽകുകയും നിസ്സഹായരായ അമ്മമാർ സമരം നടത്തുകയും ചെയ്തു. എന്നാൽ, കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് അവർ പറഞ്ഞു.കേന്ദ്രത്തിനു നൽകിയ എയിംസ് നിർദേശത്തിൽ കാസർകോടിനെയും ഉൾപ്പെടുത്തണം. എൻഡോസൾഫാൻ മൂലമുണ്ടാകുന്ന രോഗങ്ങളെ തിരിച്ചറിയുന്നതിന് ആവശ്യമായ പഠനവും ഗവേഷണവും നടത്താൻ സംവിധാനങ്ങൾ വേണം. ഉക്കിനടുക്ക മെഡിക്കൽ കോളേജിന് തറക്കല്ലിട്ടിട്ട് 10 വർഷമാവുമ്പോഴും അക്കാദമിക് ബ്ലോക്ക് മാത്രമാണ് പൂർത്തിയാക്കിയത്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കണമെന്നും ദയാബായി പറഞ്ഞു. സി.ആർ. നീലകണ്ഠൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി. ഷൈനി, കൃപ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..