സംസ്ഥാന സെക്രട്ടറി സത്താർ റിമാൻഡിൽ


പോപ്പുലർ ഫ്രണ്ട് റെയ്ഡ്

Screengrab: Mathrubhumi News

കൊച്ചി: എൻ.ഐ.എ. അറസ്റ്റുചെയ്ത പോപ്പുലർ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി അബ്ദുൾ സത്താറിനെ ഒക്ടോബർ 20-വരെ റിമാൻഡ് ചെയ്തു. കാക്കനാട് ജില്ലാജയിലിലേക്കു മാറ്റിയ സത്താറിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ എൻ.ഐ.എ. വെള്ളിയാഴ്ച അപേക്ഷനൽകും. നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്ന 11 പ്രതികളുടെ കസ്റ്റഡി കാലാവധിയും വെള്ളിയാഴ്ച അവസാനിക്കും.

എൻ.ഐ.എ. രജിസ്റ്റർചെയ്ത കേസിലെ മൂന്നാംപ്രതിയാണ് സത്താർ. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്ത് എൻ.ഐ.എ.ക്കു കൈമാറുകയായിരുന്നു. നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്കെതിരേ ആരോപിച്ച കുറ്റങ്ങൾതന്നെയാണ് സത്താറിന്റെ റിമാൻഡ് റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..