യു.ജി.സി. അംഗീകാരമില്ലാത്ത കോഴ്സുകൾ മറ്റു സർവകലാശാലകൾക്ക് നടത്താം -ഹൈക്കോടതി


ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ യു.ജി.സി. അംഗീകാരം ലഭിച്ച കോഴ്സുകൾ ഒഴികെയുള്ളവയിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കായി അപേക്ഷ ക്ഷണിക്കാൻ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് ഹൈക്കോടതി അനുമതി നൽകി. മറ്റു സർവകലാശാലകൾ വിദൂരപഠന കോഴ്സുകൾ നടത്തുന്നതു തടഞ്ഞ് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിനെതിരേ വിദൂരപഠനംനടത്തുന്ന വിദ്യാർഥികൾ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിച്ച കോഴ്സുകൾ നടത്താൻ മറ്റു സർവകലാശാലകൾക്കും അനുമതി നൽകുന്ന കാര്യത്തിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജികൾ ഒരുമാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ബി.എ. (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്), എം.എ (മലയാളം, ഇംഗ്ലീഷ്) എന്നീ കോഴ്സുകൾക്കാണ് അംഗീകാരം നൽകിയതെന്നു യു.ജി.സി. അഭിഭാഷകൻ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..