അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് ഹാജരാകണം


നടിയെ ആക്രമിച്ച കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ഹാജരാകണമെന്ന് വിചാരണ കോടതി.

തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായ വിവിധ രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണിത്. ചില രേഖകൾ കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.



രേഖകളെല്ലാം പ്രോസിക്യൂഷൻ ആശ്രയിക്കുന്നതല്ല. ചില രേഖകൾക്ക് ഒട്ടേറെ പേജുകളുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി.

സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് തടസ്സം നേരിടുന്ന നടപടികളാണുണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

കോടതി മാറ്റവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..