ഡോളർകടത്ത് കേസ്: ശിവശങ്കർ ആറാംപ്രതി


കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആറാംപ്രതി. സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു.

യു.എ.ഇ. കോൺസുലേറ്റിലെ മുൻധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാംപ്രതി. പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, സന്തോഷ് ഈപ്പൻ എന്നിവരാണ് മറ്റുപ്രതികൾ. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ, ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടും (ഫെമ) കസ്റ്റംസ് ആക്ടും ലംഘിച്ച് അനധികൃതമായി ഡോളർ കടത്തിയെന്നതുൾപ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.



ഖാലിദ് മുഹമ്മദ് അൽ ഷൗക്കരി ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് 1.30 കോടിക്ക് തുല്യമായ ഡോളർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഈജിപ്തിലെ കയ്‌റോയിലേക്ക് കടത്തിയതായി സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ യാത്രയിൽ സ്വപ്നയും സരിത്തും ഖാലിദിനെ മസ്കറ്റുവരെ അനുഗമിച്ചതായും വെളിപ്പെടുത്തിയിരുന്നു.

കേസിൽ ശിവശങ്കർ പ്രധാന പങ്കുവഹിച്ചിരുന്നതായി കസ്റ്റംസ് ആരോപിക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥനായിരുന്നിട്ടും ഈ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ശിവശങ്കർ സർക്കാരിനെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ല. പ്രതികളെ സഹായിക്കുകയാണ് ചെയ്തതെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..