കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ രാജ്ഭവൻ മാർച്ച്


തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കെതിരായ കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ഒക്‌ടോബർ ഒന്നിന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മാർച്ച് ആരംഭിക്കും.

11.30-ന് രാജ്ഭവന് മുന്നിൽ ചേരുന്ന സമ്മേളനം എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്, വൈസ് പ്രസിഡന്റുമാരായ രാജു കട്ടക്കയം, വി.വി.മുഹമ്മദലി, സെക്രട്ടറി കെ.ആർ.ജയകുമാർ, പ്രസിഡന്റ് വി.വിജുമോഹൻ, എൻ.എസ്.നവനീത് കുമാർ എന്നിവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..