സിവിൽ പോലീസ് ഓഫീസറുടെ ആത്മഹത്യ; സി.ബി.ഐ. അന്വേഷിക്കണം- കിസാൻ ജനത


തിരുവനന്തപുരം: നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന സജിയുടെ ആത്മഹത്യ സി.ബി.ഐ. അന്വേഷിക്കണമെന്ന് കിസാൻ ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിലാണ് സജി തിരുവനന്തപുരത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്.

സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ നൽകിയിരുന്ന അവധി അപേക്ഷ പരിഗണിക്കാതെ സജിയെ കാണാനില്ലെന്ന് പ്രഖ്യാപിച്ചു. ഏഴുമാസത്തോളം ജോലിക്ക് ഹാജരാകാൻ കഴിയാതെ സജി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.



സജിയുടെ പിതാവ് എൽ.ആർ.സുദർശനകുമാറിന്റെ പരാതിയെത്തുടർന്ന് സി.ഐ. യു.എൻ.സാഗറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. സി.ഐ.ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാണിച്ച് സജിയുടെ പിതാവും കിസാൻ ജനത ജില്ലാ പ്രസിഡന്റുമായ എൽ.ആർ.സുദർശനകുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉടൻ നടപടിയെടുക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..