വ്യാജ തൊഴിൽ റാക്കറ്റ്: കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: ഐ.ടി. വൈദഗ്ധ്യമുള്ള ഇന്ത്യക്കാരായ യുവാക്കളെ ലക്ഷ്യമിടുന്ന വ്യാജ തൊഴിൽ റാക്കറ്റുകളുടെ വലയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിനോദസഞ്ചാര അഥവാ വിസിറ്റിങ് വിസയിൽ തൊഴിലിനായി പുറപ്പെടുന്നതിന് മുൻപ് വിദേശ തൊഴിൽ ദാതാവിനെക്കുറിച്ച് ഇന്ത്യൻ എംബസികളിൽ അന്വേഷിച്ച് ഉറപ്പാക്കണം. നാട്ടിലുള്ള റിക്രൂട്ടിങ് ഏജന്റ് അല്ലെങ്കിൽ കമ്പനിയുടെ വിശദാംശങ്ങൾ അറിഞ്ഞതിനുശേഷം മാത്രം ഓഫർ ലെറ്റർ സ്വീകരിക്കണം.

ഇത്തരം സംഘങ്ങളെക്കുറിച്ച് ബാങ്കോക്കിലെയും മ്യാൻമാറിലെയും ഇന്ത്യൻ എംബസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവുകളുടെ തസ്തികകളിലേക്ക് ആകർഷകമായ വ്യവസ്ഥകൾ എന്ന വ്യാജേനയാണ് തട്ടിപ്പുകൾ നടത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങളിലൂടെയും ദുബായിലും ഇന്ത്യയിലും ആസ്ഥാനമായുള്ള ഏജന്റുമാർ വഴിയും തായ്‌ലൻഡിലെ ഡാറ്റ എൻട്രി ജോലികളിൽ അവസരം ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് ഐ.ടി.വിദഗ്ധരായ യുവാക്കളെ ലക്ഷ്യമിടുന്നത്. വലയിൽപ്പെടുന്നവരെ അനധികൃതമായി മ്യാൻമാറിലേക്ക് കടത്തി, തടവിലാക്കി മറ്റ് ജോലികൾക്ക് നിർബന്ധിക്കുന്നു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..