ഞായറാഴ്ച പ്രവൃത്തിദിനമാക്കരുത്: സി.എസ്.ഐ. ബിഷപ്സ് കൗൺസിൽ


കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ ഒക്ടോബർ രണ്ട് ഞായറാഴ്ച കേരളത്തിലെ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസമാക്കിയതിൽ കേരളാ റീജനൽ സി.എസ്.ഐ. ബിഷപ്സ് കൗൺസിൽ പ്രതിഷേധിച്ചു. ഞായറാഴ്ച ആരാധന തടസ്സപ്പെടുത്തുന്ന പരിപാടികൾ മറ്റൊരു ദിവസമാക്കണം. സി.എസ്.ഐ. മോഡറേറ്റർ ബിഷപ്പ് ഡോ.എ. ധർമ്മരാജ് റസാലം അധ്യക്ഷതവഹിച്ചു. ബിഷപ്പുമാരായ ബേക്കർ നൈനാൻ ഫെൻ, ഡോ. റോയിസ് മനോജ് വിക്ടർ, ഡോ.ഉമ്മൻ ജോർജ്, വിഎസ്. ഫ്രാൻസിസ്, ഡോ.മലയിൽ സാബുകോശി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..