ചികിത്സയ്ക്കെത്തിയയാൾ ജനറൽ ആശുപത്രിക്കു സമീപം ബൈക്കിടിച്ചു മരിച്ചു


മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ ഗവ. മെഡിക്കൽ കോളേജിൽ തക്കതായ ചികിത്സകിട്ടാതെ മരിച്ചതായി പരാതി. ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും കാണാനായില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

കൊല്ലം അഞ്ചൽ ഏരൂർ പാണയം വീട്ടിൽ വി.സി.അനിൽകുമാറാണ്(50) മരിച്ചത്. സ്വതന്ത്ര പത്രപ്രവർത്തകനും സിനിമാ പി.ആർ.ഒ.യുമാണ്. വെള്ളിയാഴ്ച രാവിലെ പത്തോടെ ജനറൽ ആശുപത്രിക്കു സമീപം റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണ്‌ ഇദ്ദേഹം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് റോഡിൽ തലയിടിച്ചു വീണു. ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോേളജിലേക്കു മാറ്റുകയായിരുന്നു.



ഉച്ചയോടെ വിവരമറിഞ്ഞെത്തിയ സഹോദരനും ബന്ധുക്കൾക്കും മെഡിക്കൽ കോേളജിൽനിന്ന് രോഗിയെ സംബന്ധിച്ച വിവരങ്ങൾ കിട്ടിയില്ലെന്നും പരാതിയുണ്ട്. നില ഗുരുതരമാണെന്നും 48 മണിക്കൂറിനു ശേഷം അറിയിക്കാമെന്നുമാണ് പിന്നീട് വിവരം ലഭിച്ചത്. ന്യൂറോ ഡോക്ടറെ കാണാനും കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മരുന്നുകൾ വാങ്ങിനൽകാൻ ആവശ്യപ്പെട്ടിരുന്നു. പി.ജി. വിദ്യാർഥികളാണ് ചികിത്സ നടത്തിയതെന്നും മുതിർന്ന ഡോക്ടർമാർ ആരുംതന്നെ എത്തിയില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തെക്കുറിച്ച് േപാലീസ് മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. അപകടമുണ്ടാക്കിയ ബൈക്ക് പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ആരുടേതാണെന്ന് അറിയില്ല. ബൈക്ക് ഓടിച്ചിരുന്നയാൾ അപകടത്തിനു ശേഷം ഓടിപ്പോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യാതെ തങ്ങളുടെ പരിധിയിൽ നടന്ന അപകടമല്ലെന്നു പറഞ്ഞ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ പരാതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..