പോപ്പുലർ ഫ്രണ്ട് ബന്ധം: കാലടി സ്റ്റേഷനിലെ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ


കാലടി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് സഹായം ചെയ്തതുമായി ബന്ധപ്പെട്ട് കാലടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എ. സിയാദിനെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ബസുകൾ തകർത്ത കേസിൽ കസ്റ്റഡിയിലെടുത്തവർക്കു വേണ്ടി പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയും ചെയ്തു സിയാദ്. കാലടി സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സിയാദ് മേലധികാരികളുടെ സമ്മതമില്ലാതെ പെരുമ്പാവൂർ സ്റ്റേഷൻ സന്ദർശിച്ചു. കേസന്വേഷണത്തിൽ അനധികൃതമായി ഇടപെടാൻ ശ്രമിക്കുകയും ചെയ്തു.

സിയാദിന്റെ ഫോണിൽ പി.എഫ്.ഐ. പ്രവർത്തകരുടെ നമ്പരുകൾ സേവ് ചെയ്തതായും പലപ്പോഴും അവരുമായി ബന്ധപ്പെട്ടതായും വ്യക്തമായി. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പിലൂടെ സിയാദിന് ചിത്രങ്ങൾ ലഭിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതെല്ലാം തികഞ്ഞ അച്ചടക്ക ലംഘനവും ഗുരുതര വീഴ്ചയുമായി കണ്ടെത്തിയാണ് സസ്പെൻഷൻ.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..