വിളക്കോട്ട് ആയുധശേഖരം പിടിച്ചെടുത്തു


ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് തോട്ടുംകര ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന്‌ ആയുധശേഖരം പിടികൂടി. മുഴക്കുന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഏഴ് വലിയ വാൾ, ഒരു കഠാര, ഒരു നഞ്ചക്ക്, മഴു എന്നിവയാണ് കണ്ടെത്തിയത്.

പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി തോട്ടുംകരയിലെ വലിയ കുഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തുരുമ്പെടുത്തിട്ടില്ലാത്ത ആയുധങ്ങളായതിനാൽ അടുത്തകാലത്ത്‌ സൂക്ഷിച്ചതാണെന്ന് കരുതുന്നു. മുഴക്കുന്ന് എസ്.ഐ.മാരായ ഷാജു എം.പോൾ, നാസർ പൊയിലൻ, എ.എസ്.ഐ. രാജ്‌നവാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.



നേരത്തേ രാഷ്ട്രീയസംഘർഷങ്ങളുണ്ടായ പ്രദേശമാണ് വിളക്കോട്. ബോംബ്-ഡോഗ് സ്ക്വാഡുകൾ മേഖലയിൽ വ്യാപക പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കുമെന്ന് പേരാവൂർ ഡിവൈ.എസ്.പി. എ.വി.ജോൺ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..