മുഖ്യമന്ത്രിയുടെ വിദേശയാത്ര മുൻകൂട്ടി അറിയിച്ചില്ല; ഗവർണർക്ക് അതൃപ്തി


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ| Photo:Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രാവിവരം ഔദ്യോഗികമായി മുൻകൂട്ടി അറിയിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ കീഴ്‌വഴക്കം ലംഘിച്ചെന്നാണ് രാജ്ഭവന്റെ പരാതി.

തിങ്കളാഴ്ച രാത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്‌മാനും നോർവേയിലേക്ക് പുറപ്പെട്ടത്. സാധാരണ മുഖ്യമന്ത്രിയുടെ വിദേശയാത്രയും ഔദ്യോഗിക പരിപാടികളും ഗവർണറെ നേരിട്ടുകണ്ട് അറിയിക്കുന്നതാണ് കീഴ്‌വഴക്കം. പിന്നാലെ രേഖാമൂലം ഇക്കാര്യം ചീഫ് സെക്രട്ടറി രാജ്ഭവനെ അറിയിക്കുകയും ചെയ്യും.സർക്കാരും ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഇതൊന്നുമുണ്ടായില്ല. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കാൻ കണ്ണൂരിൽ എത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവർണറെ അറിയിച്ചത്. അതിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെ ഗവർണർ ഹൈദരാബാദിലേക്ക് പോയി.

നോർവേയിലേക്കു പുറപ്പെട്ട സംഘത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഭാര്യ കമല, മകൾ വീണ, ചെറുമകൻ എന്നിവരുമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നോർവേയിലെത്തിയ സംഘത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ബാലഭാസ്‌കർ സ്വീകരിച്ചു.

മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോർവേ സന്ദർശിക്കുന്നത്. ദുരന്തനിവാരണ രീതികളെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളും മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. ആരോഗ്യമേഖലയെക്കുറിച്ച് വെയിൽസിൽ നടക്കുന്ന ചർച്ചകളിൽ മന്ത്രി വീണാ ജോർജും പങ്കെടുക്കും. ലണ്ടനിൽ വിവിധ സർവകലാശാലകളുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..