മാധ്യമപ്രവർത്തകർ രാഷ്ട്രീയക്കാരെപ്പോലെ -ഗവർണർ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: മുൻ രാഷ്ട്രീയക്കാരനെന്ന നിലയിൽ തന്റെ വീക്ഷണത്തിൽ മാധ്യമപ്രവർത്തകർ രാഷ്ട്രീയക്കാരെപ്പോലെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദാഹരണങ്ങൾ ഏറെയുണ്ടെങ്കിലും അത് വിവാദങ്ങളുണ്ടാക്കുമെന്നതിനാൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകനായിരുന്ന എൻ.രാമചന്ദ്രന്റെ ഓർമയ്ക്കായി എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇന്ത്യ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രൊഫഷനായാലും രണ്ടുപേർ ഒരുപോലെയല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരും നയതന്ത്രപ്രതിനിധികളും തമ്മിൽ സമാനതകളുണ്ടെന്ന മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ അഭിപ്രായത്തോട് വിയോജിച്ച ഗവർണർ മാധ്യമപ്രവർത്തകരെ കടുത്ത ഭാഷയിൽ വിമർശിച്ചു.കേരളത്തിൽ മാധ്യമപ്രവർത്തനത്തിന് യഥാർഥവിലയുണ്ടെന്ന് പുരസ്കാരം സ്വീകരിച്ച് രാജ്ദീപ് സർദേശായി പറഞ്ഞു. ലോകത്ത് ഏറ്റവും നല്ലരീതിയിൽ മാധ്യമപ്രവർത്തനം നടത്താനാവുന്ന ഇടമാണ് ഇന്ത്യ. എന്നാൽ, ന്യൂസ് റൂമുകളിൽ ഇന്ന് ഏറെ ഒച്ചപ്പാടാണുള്ളത്. വാർത്തകൾ കുറവ്. നല്ല വാർത്തകൾക്കായി ഒരു ചാനൽ ആവശ്യമാണ്. ഇന്ന് ഭൂരിഭാഗം ഇടങ്ങളിലും അസഹിഷ്ണുത വർധിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനല്ല ഒരുമിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടതെന്നും രാജ്ദീപ് സർദേശായി പറഞ്ഞു.

ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ, സെക്രട്ടറി പി.പി. ജെയിംസ്, ഫൗണ്ടേഷൻ അംഗം ബാബു ദിവാകരൻ, സംഗീത മധു എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..