ഗവർണർക്കെതിരേ ഇടതുപ്രക്ഷോഭം; 15-ന് രാജ്ഭവൻ ധർണ


1 min read
Read later
Print
Share

തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ

ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വി.സി. നിയമനമടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരേ പ്രക്ഷോഭം ശക്തമാക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. നവംബർ 15-ന് രാജ്ഭവനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഇടതുമുന്നണിയോഗത്തിന്റെ തീരുമാനം. ഇതിനുമുന്നോടിയായി നവംബർ രണ്ടിന് തിരുവനന്തപുരത്ത് സംസ്ഥാന കൺവെൻഷൻ നടക്കും. യോഗത്തിൽ വിദ്യാർഥികളും അധ്യാപകരും സാമൂഹിക-സാംസ്കാരിക നായകരുമൊക്കെ പങ്കെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.

നവംബർ പത്തിനു മുമ്പായി ജില്ലാതല കൺവെൻഷനുകൾ വിളിക്കും. 12-ന്‌ മുമ്പ് കോളേജ്, സർവകലാശാലാതലങ്ങളിൽ പ്രതിഷേധക്കൂട്ടായ്മകൾ സംഘടിപ്പിക്കും. തുടർന്നാണ്, 15-ന് രാജ്ഭവനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ. മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ നീക്കൽ ആലോചനയിൽ -കാനം

സർവകലാശാലകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ നീക്കുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ചർച്ച ചെയ്യുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. തമിഴ്‌നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൊക്കെ ഗവർണർ ഇതുപോലെ തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ, അവിടങ്ങളിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കിയതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇവിടെ അതു ചർച്ച ചെയ്യുമെന്ന മറുപടി.

ഗവർണർ നടപ്പാക്കുന്നത് സംഘപരിവാർ അജൻഡ -എം.വി. ഗോവിന്ദൻ

ഗവർണർ നടപ്പാക്കുന്നത് സംഘപരിവാർ അജൻഡയാണ്. താൻ ആർ.എസ്.എസ്സാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു മുന്നോട്ടുപോകുന്ന ഗവർണർ അക്കാദമിക പണ്ഡിതരെയും ചരിത്രകാരന്മാരെയും ക്രിമിനലെന്നു അധിക്ഷേപിക്കാൻവരെ തയ്യാറായി. ചാൻസലർ പദവി ദുരുപയോഗം ചെയ്ത് സർവകലാശാലകളുടെ സ്വയംഭരണം തകർക്കുകയാണ് ഗവർണറെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..