ചങ്ങനാശ്ശേരി: എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക, പട്ടികവിഭാഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുക, ഭൂമി നൽകുക. പട്ടികജാതി ലിസ്റ്റിൽ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താതിരിക്കുക, സാമ്പത്തികസംവരണം സംബന്ധിച്ച സുപ്രീംകോടതിവിധി ഫുൾബെഞ്ചിന് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വർണവസൊസൈറ്റി സമരം നടത്തും. കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ധർണകൾക്കുശേഷം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരമുൾപ്പെടെയുള്ളവ നടത്താനും ചങ്ങനാശ്ശേരിയിൽ ചേർന്ന സംയുക്ത ബോർഡ് യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.ഇ. വേണഗോപാൽ, നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരൻ, കെ.ജി. പ്രസന്നകുമാർ, കെ.എൻ. ചന്ദ്രൻ, അനിൽകുമാർ, സജി കെ. തമ്പി, സി.കെ. രാജപ്പൻ, രവീന്ദ്രൻ, സിനോജ്, സ്മിത പ്രദീപ്, ചെല്ലമ്മ നടേശൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..