ചങ്ങനാശ്ശേരി: ഹയർ സെക്കൻഡറി ആരംഭിച്ചിട്ട് 31 വർഷമായിട്ടും എസ്.സി.ഇ.ആർ.ടി.യിൽ അക്കാദമിക മേഖലയെക്കുറിച്ച് പഠനം നടത്താൻ റിസർച്ച് ഓഫീസർമാർ കുറവ്. 38 വിഷയങ്ങൾ ഉണ്ടെങ്കിലും 17 വിഷയങ്ങൾക്ക് മാത്രമേ റിസർച്ച് ഓഫീസർമാരുള്ളൂവെന്ന് വിവരാവകാശ രേഖ. ഹയർസെക്കൻഡറിയിൽ ബയോളജിയെ ബോട്ടണി, സുവോളജി എന്നീ രണ്ടു പ്രത്യേക വിഷയങ്ങളായാണ് പരിഗണിക്കുന്നതെങ്കിലും എസ്.സി.ഇ.ആർ.ടിയിൽ രണ്ടു വിഷയങ്ങൾക്കുമായി ഒരു റിസർച്ച് ഓഫീസറാണുള്ളത്. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾക്ക് യോഗ്യരായ റിസർച്ച് ഓഫീസർമാർ എസ്.സി.ഇ.ആർ.ടി.യിൽ ഇല്ല. ബോട്ടണി, സാമ്പത്തികശാസ്ത്രം, ഹോം സയൻസ്, സോഷ്യൽ വർക്ക്, ഗാന്ധിയൻ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കന്നഡ, ആന്ത്രപ്പോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, സൈക്കോളജി തുടങ്ങി 21 വിഷയങ്ങളിൽ റിസർച്ച് ഓഫീസർമാരെ നിയമിച്ചിട്ടില്ല.
എ.എച്ച്.എസ്.ടി.എ. ജനറൽസെക്രട്ടറി എസ്. മനോജ് സമാഹരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
“പാഠ്യപദ്ധതി പരിഷ്കരണ ചർച്ച കാപട്യം”
നാടുനീളെ പാഠ്യപദ്ധതി പരിഷ്കരണ ചർച്ച നടത്തുമ്പോൾ ഇതേക്കുറിച്ച് പഠനം നടത്തുന്ന സ്ഥാപനത്തിൽ യോഗ്യരായവരെ നിയമിക്കാത്തത് സർക്കാരിന്റെ കാപട്യമാണ് വെളിവാക്കുന്നത്.-എസ്. മനോജ്, സംസ്ഥാന ജനറൽസെക്രട്ടറി, എ.എച്ച്.എസ്.ടി.എ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..