ചങ്ങനാശ്ശേരി: ഒന്നാം റാങ്കിലെത്തിയ വ്യക്തിക്കുള്ള രാഷ്ട്രീയബന്ധമാണ് സംശയമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം അധ്യാപകൻ ജോസഫ് സ്കറിയ പറഞ്ഞു. ഈ സംശയമാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. റാങ്ക് ലിസ്റ്റ് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു.
അക്കാദമിക് സ്കോർ ഉണ്ടായിട്ടും ഇന്റർവ്യൂവിന് മാർക്ക് കുറഞ്ഞത് അസ്വാഭാവികതയായിത്തോന്നി.
യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയപ്രേരിതമായി നിയമനങ്ങൾ നടക്കരുത്. സാധാരണക്കാരായവർക്ക് രാഷ്ട്രീയബന്ധം ഇല്ലാത്തതിന്റെപേരിൽ അവസരം നഷ്ടപ്പെടരുതെന്നുകൂടി ചിന്തിച്ചാണ് പോരാട്ടത്തിനിറങ്ങിയത്.
യൂണിവേഴ്സിറ്റികളിൽ സൂക്ഷ്മപരിശോധന നടത്തുന്നവർക്ക് പിഴവുണ്ടായാൽ അനർഹർ കടന്നുകൂടും. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പുനരാലോചനകൾ ഉണ്ടാകും.
ഇന്റർവ്യൂവിലെ തീരുമാനം ചിലരുടേത് മാത്രമായിരുന്നു. തനിക്ക് രാഷ്ട്രീയബന്ധമില്ല. അതുകൊണ്ടാകാം തന്റെ കാര്യത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് -ജോസഫ് സ്കറിയ പറഞ്ഞു.
യോഗ്യതയില്ലാത്ത ഒരാൾ ഒന്നാംറാങ്കിലേക്ക് വന്നത് അന്പരപ്പിച്ചു. അതുകൊണ്ടാണ് പോരാട്ടം നടത്താൻ തീരുമാനിച്ചത്. ലഭിക്കേണ്ട സ്കോര്‍ വരാതിരുന്നതും സംശയമുണ്ടാക്കി.
-ജോസഫ് സ്കറിയ,
ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം അധ്യാപകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..