കവി വി. മധുസൂദനൻ നായർക്ക് പ്രൊഫ.ഏറ്റുമാനൂർ സോമദാസൻ പുരസ്‌കാരം


ചങ്ങനാശ്ശേരി: ഈ വർഷത്തെ പ്രൊഫ.ഏറ്റുമാനൂർ സോമദാസൻ പുരസ്‌കാരം കവി വി.മധുസൂദനൻ നായർക്ക്. പെരുന്ന മലയാള വിദ്യാപീഠത്തിൽ 21-ന് പ്രൊഫ.ഏറ്റുമാനൂർ സോമദാസിന്റെ 11-ാം ചരമവാർഷികത്തിൽ ഡോ.ബി. ഇക്ബാൽ പുരസ്‌കാരം സമ്മാനിക്കും. ഡോ.ജെയിംസ് മണിമല, ഡോ.സുധാകരപ്രസാദ്, പ്രഭാവർമ്മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. ഡോ.എം.രാജീവ്കുമാർ അനുസ്മരണ പ്രഭാഷണവും, ഡോ.ബി.രവികുമാർ സ്മാരകപ്രഭാഷണവും നടത്തും. വിവിധ പുരസ്‌കാര ജേതാക്കളായ എൻ.എസ്. സുമേഷ് കൃഷ്ണൻ, അനഘ ജെ. കോലോത്ത് എന്നിവരെ ആദരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..