ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവല്ല കടപ്ര തിക്കപ്പുഴ കല്ലൂപ്പറമ്പിൽ ജ്ഞാനദാസി (47)-നെയാണ് ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷവിധിച്ചത്.
ചികിത്സയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ച പ്രതി, അവരുടെ വീട്ടിൽനിന്ന് പലവട്ടം വൻതുക ഇൗടാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതെന്നും കണ്ടെത്തി. പിഴത്തുക ഇരയുടെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുവർഷം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.മനോജ് ഹാജരായി. ചങ്ങനാശ്ശേരി സി.ഐ.ആയിരുന്ന മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..