കെ.എസ്. ശബരീനാഥൻ, ശശി തരൂർ | Photo: Mathrubhumi, PTI
കോട്ടയം: ഈരാറ്റുപേട്ടയിലെ ശശി തരൂരിന്റെ യോഗവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽ വിവാദം. പരിപാടി സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ടെന്നും തീരുമാനമെടുത്തശേഷം ഡി.സി.സി. നേതൃത്വത്തെ അറിയിച്ചാൽമതിയെന്നുമുള്ള സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ അഭിപ്രായത്തിനെതിരേ ഒരുവിഭാഗം രംഗത്തുവന്നു. അവർ ശബരിക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന് പരാതി അയച്ചു.
വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. പരാതിയെക്കുറിച്ച് അറിയില്ലെന്ന് ജില്ലാപ്രസിഡന്റ് ചിന്തു കുര്യൻ ജോയ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..