കോങ്ങാട് (പാലക്കാട്): പ്രശസ്ത കഥകളിനടൻ കലാമണ്ഡലം വാസു പിഷാരടി (79) അന്തരിച്ചു. കോങ്ങാട്ടെ വീട്ടിൽ ബുധനാഴ്ച രാത്രി 11.45-നായിരുന്നു അന്ത്യം. കേരള കലാമണ്ഡലം മുൻ വൈസ് പ്രിൻസിപ്പലും വേഷം മേധാവിയുമാണ്. 1999 മാർച്ചിൽ വിരമിച്ചെങ്കിലും 2005 വരെ കഥകളിയരങ്ങിലെ സജീവസാന്നിധ്യമായിരുന്നു.
1998-ൽ കേരള കലാമണ്ഡലം അവാർഡ്, 2003-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ്, 2004-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, 2010-ൽ കലാമണ്ഡലം ഫെലോഷിപ്പ് എന്നിവ ലഭിച്ചു. വാസു പിഷാരടിക്ക് ഗുരുനാഥനായ കാറൽമണ്ണ കുഞ്ചുനായരുടെ സ്മരണാർഥമുള്ള സംസ്തുതിസമ്മാൻ ലഭിച്ചത് നവംബർ 19-നായിരുന്നു.
കോങ്ങാട് മുണ്ടയിൽ പിഷാരത്ത് രാഘവപിഷാരടിയുടെയും എം.പി. ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനാണ്. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീകല, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സരയു, രഘു.
സഹോദരങ്ങൾ: എം.പി. ഗോപാലകൃഷ്ണൻ, എം.പി. സുകുമാരൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..