ജല അതോറിറ്റി എം.ഡി.യെ ജീവനക്കാർ ഉപരോധിച്ചു


തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ഓഫീസർമാർക്കെതിരേ മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ എം.ഡി. എസ്.വെങ്കിടേശപതിയെ ഉപരോധിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി പ്രഖ്യാപിച്ച അദാലത്തിൽ അപേക്ഷകൾ തീർപ്പാക്കുന്നത് കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ്‌ കാസർകോട് ഡിവിഷനിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം തടഞ്ഞുവയ്‌ക്കാൻ കഴിഞ്ഞ മാസം ഉത്തരവായിരുന്നു. പിന്നീട് ഇത് 11 ജീവനക്കാർക്കു മാത്രമാക്കി. ഇതിനിടയിൽ നാട്ടിക ഡിവിഷനിലെ എക്‌സിക്യുട്ടീവ് എൻജിനിയറെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തു. ഇതാണ് പെെട്ടന്നുള്ള ഉപരോധത്തിനു കാരണമായത്. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സാണ്(അക്വ) ഉപരോധം നടത്തിയത്. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. സമരത്തിനു പിന്തുണയുമായി എം.ഡി.യുടെ മുറിക്കു മുന്നിൽ ധർണ നടത്തി. അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.സന്തോഷ് കുമാർ, സി.ഐ.ടി.യു. യൂണിയൻ നേതാവ് ഒ.ആർ.ഷാജി, സംഘടനാ നേതാക്കളായ തമ്പി, രഞ്ജീവ്, ശശിധരൻ നായർ എന്നിവർ സമരത്തിനു നേതൃത്വം നൽകി. ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ടതിനെത്തുടർന്ന് നടപടികൾ മരവിപ്പിക്കാമെന്ന് എം.ഡി. ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..