കേന്ദ്രത്തോട് പരാതിപ്പെട്ടതായി മന്ത്രി


റേഷൻകടകളിലേക്ക് പച്ചരി

തിരുവനന്തപുരം: റേഷൻകടകളിൽ പച്ചരി കൂടുതലായി എത്തിയത് റേഷൻ വിതരണാനുപാതം കേന്ദ്രസർക്കാർ തെറ്റിച്ചതുകൊണ്ടാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പച്ചരിയും പുഴുക്കലരിയും തുല്യമായ അളവിൽ നൽകണമെന്നതായിരുന്നു ധാരണ. എന്നാൽ, 70 ശതമാനത്തിലധികം പച്ചരി നൽകിയതിനാലാണ് പുഴുക്കലരി റേഷൻകടകളിൽ കിട്ടാതായത്. ഈ രീതി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് -മന്ത്രി പറഞ്ഞു.

റേഷൻവ്യാപാരികളുടെ കമ്മിഷൻ വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റാണ്. റേഷൻവിതരണം ചെയ്യാനുള്ള കമ്മിഷൻ ഇനത്തിൽ വർഷം 16 കോടിരൂപയാണ് നൽകേണ്ടത്. ഒരുക്വിന്റലിന് 239 രൂപയാണ് കമ്മിഷൻ. 43 രൂപയാണ് കേന്ദ്രംനൽകുന്നത്. ഇതിനൊപ്പം, പി.എം.ജി.കെ. പദ്ധതിയിലുള്ള സാധനങ്ങൾകൂടി വിതരണം ചെയ്യേണ്ടിവന്നപ്പോൾ വ്യാപാരികൾക്ക് 28.44 കോടിരൂപ നൽകേണ്ടിവന്നു. ഇതാണ് കമ്മിഷൻവിതരണം പ്രതിസന്ധിയിലാക്കിയത്. ധനവകുപ്പ് അധികപണം അനുവദിച്ച് പ്രശ്നം പരിഹരിച്ചതായും മന്ത്രി പറഞ്ഞു.

ഒരു റേഷൻകടയ്ക്ക് നിശ്ചിത സ്ഥലസൗകര്യം വേണമെന്ന വ്യവസ്ഥയുണ്ട്. കേരളത്തിലെ 3330 കടകൾക്കും ഇതില്ല. ഇവ കുറഞ്ഞത് 300 ചതുരശ്രയടിയിലേക്ക് മാറ്റാൻ പ്രത്യേക വായ്പപ്പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടുലക്ഷം രൂപവരെ വ്യാപാരികൾക്ക് ലഭിക്കും. പലിശയിനത്തിൽ മൂന്നുശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..