വിമാനത്താവളത്തിൽ ഒാട്ടോറിക്ഷ സർവീസ്; നിയന്ത്രണമാകാമെന്ന് ഹൈക്കോടതി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒാട്ടോറിക്ഷ സർവീസ് നടത്തുകയെന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണമില്ലാതെ സർവീസ് നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി സ്വദേശി പി.കെ. രതീഷ് അടക്കമുള്ളവരായിരുന്നു ഹർജിക്കാർ.

വിമാനത്താവള അതോറിറ്റിക്ക് ഓട്ടോസർവീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്നതടക്കമുള്ള വാദമായിരുന്നു ഹർജിക്കാർ ഉന്നയിച്ചത്. മോട്ടോർവാഹന പെർമിറ്റുള്ളതിനാൽ വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്നും വാദിച്ചു.

എന്നാൽ, വിമാനത്താവളം നിയന്ത്രിതമേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യംചെയ്യാനാകില്ലെന്നും കൊച്ചി എയർപോർട്ട് അതോറിറ്റി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായ അവകാശമുണ്ടെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..