കൊരട്ടി: റെയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. കൊരട്ടി കട്ടപ്പുറം പുളിക്കൽ ശങ്കരന്റെ മകൻ സഞ്ജയ് (17), കുറ്റിപ്പള്ളം ചിദംബരത്തിന്റെ മകൻ കൃഷ്ണകുമാർ (17) എന്നിവരെയാണ് പുലർച്ചെ രണ്ടോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. തീവണ്ടിതട്ടി മരിച്ചതാണെന്ന് കരുതുന്നു.
എറണാകുളത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് വിവരം പോലീസിൽ അറിയിച്ചത്. മരിച്ചവരിൽ ഒരാൾ പ്ലാറ്റ് ഫോമിലും മറ്റെയാൾ ട്രാക്കിനും ഫ്ളാറ്റ് ഫോമിനുമിടയിലുമാണ് കിടന്നിരുന്നതെന്ന് പോലിസ് പറഞ്ഞു. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെ തീവണ്ടിയിൽനിന്ന് ഈ ഭാഗത്ത് ഇറങ്ങാനുള്ള ശ്രമത്തിനിടെ അപകടം സംഭവിച്ചതാകാമെന്നും പോലീസ് പറഞ്ഞു.
മരിച്ച സഞ്ജയിന്റെ അമ്മ പ്രഭയും കൃഷ്ണകുമാറിന്റെ അമ്മ പ്രിയയും സഹോദരിമാരാണ്. സുജിത്താണ് സഞ്ജയന്റെ സഹോദരൻ. കൃഷ്ണകുമാറിന്റെ സഹോദരി കൃഷ്ണപ്രിയ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ. സംസ്കാരം പിന്നീട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..