സി.ബി.ഐ. അന്വേഷിക്കണം-ധീവരസഭ


ആലപ്പാട്: യുവചലച്ചിത്ര സംവിധായിക നയന സൂര്യന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ വി.ദിനകരൻ ആവശ്യപ്പെട്ടു. പോലീസ് കൃത്രിമം കാണിച്ച സാഹചര്യത്തിൽ സി.ബി.ഐ.തന്നെ അന്വേഷിക്കണം. കഴുത്തിലെ മുറിവും ആന്തരികക്ഷതവും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിട്ടും സ്വാഭാവിക മരണം എന്നരീതിയിൽ ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയതിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടാകാമെന്ന് സംശയിക്കുന്നു.

നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച നയനയ്ക്ക് വളരെയേറെ ഭാവിയുണ്ടായിരുന്നു. സംസ്ഥാന പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരികയില്ല. കേസ് സി.ബി.ഐ.യ്ക്കു വിടാൻ സംസ്ഥാന സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും ദിനകരൻ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..