വിളക്കുപാറ വനത്തിൽ കൊമ്പനാനയുടെ ജഡം


സീതത്തോട് : ഗൂഡ്രിക്കൽ വനം റെയ്‌ഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനതിർത്തിയിൽപ്പെട്ട വിളക്കുപാറ വനത്തിൽ കൊമ്പനാനയുടെ ജഡം കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ജഡം കിടക്കുന്നതായി വനപാലകർക്ക് വിവരം ലഭിച്ചത്. പതിനെട്ട് വയസ്സോളം വരുമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമായിട്ടില്ലെന്ന് കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ മനോജ് പറഞ്ഞു. രാത്രി വൈകിയതിനാൽ വിശദമായ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാവിലെ കോന്നി ആനത്താവളത്തിലെ ഡോ. ശ്യാംചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടക്കും. ഇതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ആന സംരക്ഷണകേന്ദ്രം കൂടിയായ ഗൂഡ്രിക്കൽ വനമേഖലയിൽ വേനൽ കടുക്കുന്നതോടെ കാട്ടാനകൾ ചെരിഞ്ഞ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..