ഈരാറ്റുപേട്ട: വിനോദയാത്രക്കിടെ കൊടൈക്കനാലിൽ കാണാതായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറ പള്ളിപ്പാറയിൽ അൽത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെയാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഈരാറ്റുപേട്ടയിൽനിന്ന് കോടൈക്കനാലിലേക്ക് യാത്രപോയ അഞ്ചംഗ സംഘത്തിപ്പെട്ട ഇവരെ പൂണ്ടി പ്രദേശത്തെ ഹോം സ്റ്റേയിൽനിന്നാണ് കാണാതായത്. 25 കിലോമീറ്റർ അകലെയുള്ള കത്രികവ എന്ന പ്രദേശത്തുനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്.
ഫയർബെൽറ്റ് നിർമിക്കുന്ന തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ യുവാക്കളെ തിരയുവാനായി ഈരാറ്റുപേട്ടയിൽനിന്ന് പോയ എസ്.ഐ. വി.വി. വിഷ്ണു, ടീം നൻമക്കൂട്ടം എന്നിവരെ കണ്ടെത്തി കൈമാറുകയായിരുന്നു. ശനിയാഴ്ചയാണ് ഇവർ ഈരാറ്റുപേട്ടയിൽനിന്ന് യാത്ര പോയത്. ഞായറാഴ്ച രാത്രിയിൽ കാട് കാണാനായി ഇറങ്ങിയപ്പോൾ ശക്കമായ കോടയിലും മഞ്ഞിലും ഉൾവനത്തിലേക്ക് വഴി തെറ്റിപ്പോകുകയായിരുന്നു. ഇത് കൂട്ടത്തിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിച്ചു. തമിഴ്‌നാട് പോലീസിലും വിവരം അറിയിച്ചു. ഈരാറ്റുപേട്ട പോലീസും, ബന്ധുക്കളും, ടീം നന്മക്കൂട്ടവും കൊടൈക്കനാലിൽ തിരച്ചിലിനായി എത്തി. തമിഴ്‌നാട് പോലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായശേഷം ഇവരെ നാട്ടിലെത്തിക്കുമെന്ന് ഈരാറ്റുപേട്ട എസ്.ഐ. വി.വി. വിഷ്ണു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..