തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീർ അവാർഡ് എം. മുകുന്ദന്. അദ്ദേഹത്തിന്റെ ‘നൃത്തംചെയ്യുന്ന കുടകൾ’ എന്ന നോവലിനാണ് അവാർഡ്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങിയതാണിത്.
ഡോ. കെ.എസ്. രവികുമാർ, ഡോ. എൻ. അജയകുമാർ, കെ.ബി. പ്രസന്നകുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയുടെ യോഗം ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ.ഹരികുമാറിന്റെ അധ്യക്ഷതയിൽചേർന്നാണ് അവാർഡ് നിർണയിച്ചത്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് വൈകീട്ട് അഞ്ചിന് ബഷീർ സ്മാരക മന്ദിരത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..