ബിലീവേഴ്‌സിൽ ഹീമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം തുടങ്ങി


തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹീമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം കേന്ദ്ര ന്യൂനപക്ഷവകുപ്പ് സഹമന്ത്രി ജോൺ ബർള ഉദ്ഘാടനംചെയ്തു. ഒരേ തരം രോഗമുള്ളവർക്ക് ഒരേ ചികിത്സ എന്ന ആശയത്തിൽനിന്നും മാറി ഓരോ രോഗിക്കും വേണ്ടതായ ചികിത്സ മാത്രം നൽകുക എന്ന ആശയം പ്രാവർത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ ആസ്ഥാന റസിഡന്റ് ബിഷപ്പും, ഝാർഖണ്ഡ്, ബിഹാർ, ഒഡീഷ ഭദ്രാസനാധിപനുമായ ജോഷ്വാ മാർ ബർണബാസ് എപ്പിസ്‌ക്കോപ്പ അധ്യക്ഷതവഹിച്ചു. ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയും, മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ ഫാ. ഡോ. ഡാനിയൽ ജോൺസൺ വിശിഷ്ടാതിഥിയായി. ആശുപത്രി മാനേജരും കേരള ആരോഗ്യസർവകലാശാല സെനറ്റ് അംഗവുമായ ഫാ. സിജോ പന്തപ്പള്ളിൽ, ഡയറക്ടർ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ഹീമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, അസോസിയേറ്റ് ഡയറക്ടർമാരായ ഡോ. ജോൺ വല്യത്ത്, ഡോ. സാമുവൽ ചിത്തരഞ്ജൻ എന്നിവർ പ്രസംഗിച്ചു.

രക്താർബുദങ്ങളായ ലുക്കീമിയ, മൾട്ടിപ്പിൾ മൈലോമ, ലിംഫോമ എന്നിവയ്ക്കും ഹീമോഗ്ലോബിൻ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവയുടെ തകരാറുകൾക്കും ഹീമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗത്തിൽ ചികിത്സലഭിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..