ആഴ്ചയിൽ അഞ്ചുദിവസം അവധി: ബാങ്ക് സമയം കൂട്ടുന്നതിൽ ഭിന്നത


തൃശ്ശൂർ: ബാങ്കുകളുടെ പ്രവൃത്തിദിനം കുറച്ച് പ്രവൃത്തിസമയം കൂട്ടാനുള്ള തീരുമാനത്തിൽ സമയം സംബന്ധിച്ച് ഭിന്നത. അരമണിക്കൂർ മാത്രം കൂട്ടണമെന്ന തീരുമാനത്തിൽ ജീവനക്കാരുടെ സംഘടന ഉറച്ചുനിൽക്കുമ്പോൾ 45 മിനിട്ട് കൂട്ടണമെന്നാണ് ബാങ്കുടമകളുടെ പുതിയ നിലപാട്. പ്രവൃത്തിദിനങ്ങളിൽ അരമണിക്കൂർവീതം സമയം കൂട്ടാമെന്നായിരുന്നു ആദ്യത്തെ ധാരണ. ഇത് രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റും ആക്കാമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തത്ത്വത്തിൽ തീരുമാനിച്ചതാണ്. എന്നാൽ, ചൊവ്വാഴ്ച നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായി.

30,31 തീയതികളിൽ ബാങ്ക് ജീവനക്കാർ നടത്താനിരുന്ന സമരം ഒഴിവാക്കാനായി നടന്ന ചർച്ചയിൽ ആവശ്യങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് 31-ന് തീരുമാനമെടുക്കാമെന്നായിരുന്നു അറിയിച്ചത്. തുടർന്നാണ് സമരം പിൻവലിച്ചത്. 31-ന് നടന്ന യോഗത്തിലാണ് പ്രവൃത്തിസമയത്തിൽ ഭിന്നതയുണ്ടായത്. ബാങ്കുകളുടെ പ്രവൃത്തിസമയവും പണമിടപാട് സമയവും പിന്നീട് തീരുമാനിക്കാൻ ധാരണയായി യോഗം പിരിയുകയാണുണ്ടായത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..