സംസ്ഥാനത്തിന് നിരാശ -മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം പരിഹരിക്കാൻ ഒരുമാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധനകേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്രബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റെയിൽവേവികസനം എന്നിവ സംബന്ധിച്ച പരാമർശങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തരവരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് പറയുന്നു. മൂന്നുശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകളിലുള്ളത് ഒരാവർത്തികൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പ്രത്യാഘാതങ്ങളിൽപ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങളിൽ നാലു ശതമാനമെങ്കിലും അനുവദിക്കേണ്ടതാണെങ്കിലും പരിഗണിച്ചിട്ടില്ല.

അതിസമ്പന്നരുടെമേൽ നികുതിചുമത്താനുള്ള നടപടികൾ ഒന്നുംതന്നെ ബജറ്റിലില്ല.

തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതത്തിൽ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്കുള്ള വിഹിതവും കുറച്ചു. നാഷണൽ ഹെൽത്ത് മിഷന് 0.42 ശതമാനത്തിന്റെ നാമമാത്രമായ വർധനയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..