ചിന്ത ജെറോം ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ Photo | facebook.com/chinthajerome.in
കൊച്ചി: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ച് സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് തന്നെ അവർ സ്വീകരിച്ചതെന്നും മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചെന്നും ചിന്ത സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കമ്മിഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസും റെനീഷ് മാത്യുവും ചിന്തയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.
അതിപ്രശസ്ത കാവ്യമായ ‘വാഴക്കുല’യുടെ രചയിതാവിൻറെ പേര് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ തെറ്റിച്ചെഴുതിയതാണ് വിവാദമായത്. ഗുരുതര പിഴവ് കണ്ടെത്തിയതിനാൽ ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് നേരത്തേ ലളിത ചങ്ങമ്പുഴ ആവശ്യപ്പെട്ടിരുന്നു. ‘വാഴക്കുല’ എഴുതിയത് വൈലോപ്പിള്ളി എന്ന പരാമർശം പ്രബന്ധത്തിൽ വന്നതിൽ ഗൈഡ് ഉൾപ്പെടെയുള്ളവരുടെ പിഴവ് ക്ഷമിക്കാൻ പറ്റാത്തതാണെന്നും അതിനാൽ ഡോക്ടറേറ്റ് റദ്ദാക്കണമെന്നും ലളിത ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..