തിരുവനന്തപുരം: സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ മുതിർന്ന കലാകാരന്മാർക്കു നൽകുന്ന വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022 വർഷങ്ങളിലെ കഥകളി, കേരളീയ വാദ്യകലയ്ക്ക് പല്ലാവൂർ അപ്പു മാരാർ പുരസ്കാരവും, നൃത്തകലയ്ക്ക് നൃത്തനാട്യ പുരസ്കാരവുമാണ് നൽകുന്നത്. ഒരുലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരം നേടിയവർ 2021: കഥകളി- കലാനിലയം രാഘവൻ (വേഷം), പല്ലാവൂർ അപ്പു മാരാർ പുരസ്കാരം- കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക), കേരളീയ നൃത്ത, നാട്യം- കലാമണ്ഡലം കെ.പി.ചന്ദ്രിക (മോഹിനിയാട്ടം).
2022: കഥകളി- കലാമണ്ഡലം രാംമോഹൻ (ചുട്ടി), പല്ലാവൂർ അപ്പുമാരാർ പുരസ്കാരം- പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം), കേരളീയ നൃത്ത, നാട്യം- അരവിന്ദ പിഷാരടി (കൃഷ്ണനാട്ടം).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..