അർഹമായവർക്കെല്ലാം പട്ടയം; സർക്കാർ നിയമഭേദഗതിക്ക്


തിരുവനന്തപുരം: ദീർഘകാലമായി കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നൽകാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവരും.

1971-നു മുമ്പുമുതൽ ഭൂമി കൈവശംവെച്ചിരിക്കുന്നവർക്ക് നിർബന്ധമായും പട്ടയം നൽകും. അല്ലാത്തവർക്ക് അഞ്ചു മുൻഗണനാക്രമത്തിലൂടെ ഭൂമി നൽകും. 30 വർഷത്തിൽ കൂടുതൽ ഭൂമി കൈവശംവെച്ചവരെ ഒക്യുപൈഡ് വിഭാഗത്തിൽപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1977-നുമുമ്പ് കുടിയേറിപ്പാർത്തവരിൽ ഇനിയും പട്ടയം കിട്ടാത്തവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി അർഹരായവർക്ക് ഭൂമി പതിച്ചുനൽകും. ഇടുക്കി ഏലമല റിസർവ് വനത്തിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നകാര്യം പരിശോധിക്കുന്നുണ്ട്.

15 ഏക്കറിൽ താഴെ ഭൂമി തോട്ടമായി രേഖപ്പെടുത്തിയ പ്രശ്‌നം ചിലയിടങ്ങളിലുണ്ട്. ഇത് മാറ്റേണ്ടതാണ്. ഇത്തരം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല.

മലയോരമേഖലയിലുൾപ്പെടെയുള്ള സാധാരണക്കാരായവർക്ക് നിയമപരിജ്ഞാനമില്ലാത്തതിന്റെപേരിൽ കൈവശമുള്ള ചെറിയ അളവിലുള്ള ഭൂമി ചട്ടങ്ങളുടെ പേരിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ആ ചട്ടങ്ങളിൽ ഭേദഗതി വരുത്തും -മന്ത്രി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..