തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. എൻ.എ.കരീമിന്റെ സ്മരണാർഥം ഡോ. എൻ.എ.കരിം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും ജനയുഗം, നവയുഗം എന്നിവയുടെ പത്രാധിപരുമായിരുന്ന കെ.പ്രഭാകരനെ തിരഞ്ഞെടുത്തു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീനിലകളിൽ നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്. ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..