കൊല്ലം: ഓൾ കേരള കോൺഗ്രസ് ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി സംസ്ഥാനസമ്മേളനം 10, 11, 12 തീയതികളിൽ കൊല്ലം റാവിസ് ഹോട്ടലിൽ നടക്കും. 10-ന് വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. സെറീന ഗിൽവാസ് അധ്യക്ഷത വഹിക്കും. ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമ മുഖ്യാതിഥിയാകും.
വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നുമുള്ള പ്രമുഖ സ്ത്രീരോഗവിദഗ്ധർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ബിരുദാനന്തരബിരുദ വിദ്യാർഥികൾ ഉൾപ്പെടെ എഴുനൂറോളം പേർ പങ്കെടുക്കും.
സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ, പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന സങ്കീർണതകൾ, മാതൃമരണത്തിലേക്കു നയിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലൈംഗികാതിക്രമത്തിനു വിധേയരായ പെൺകുട്ടികളെ പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചനടക്കും.
പത്രസമ്മേളനത്തിൽ ഡോ. സജിനി, ഡോ. എൻ.ആർ.റീന, ഡോ. മിനുപ്രിയ, ഡോ. കവിത വാസുദേവൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..