തിരുവനന്തപുരം: ചെകുത്താനെ സ്ഫടികമാക്കിയ സിനിമയുടെ രണ്ടാം ഭാഗമെന്ന ചിന്ത തന്നെ പ്രകൃതിവിരുദ്ധമെന്ന് സംവിധായകൻ ഭദ്രൻ. ഇരുപത്തെട്ട് വർഷം മുൻപ് പുറത്തിറങ്ങിയ സ്ഫടികത്തിന്റെ 4കെ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ പുതിയ പതിപ്പിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകൻ ചെകുത്താനല്ലെന്നും സ്ഫടികമാണെന്നുമുള്ള ചാക്കോ മാഷിന്റെ തിരിച്ചറിവാണ് സ്ഫടികമെന്ന ചലച്ചിത്രം. അതിനൊരു തുടർക്കഥ ഒരിക്കലും ചിന്തിക്കാവുന്നതല്ല.
കാലപ്പഴക്കം കൊണ്ട് സിനിമയുടെ നെഗറ്റീവിനുണ്ടായ കേടുപാടുകൾ പരിഹരിച്ച് ശബ്ദം മുഴുവൻ 4കെയിൽ പുനഃസൃഷ്ടിച്ചാണ് സിനിമ തിയേറ്ററിലെത്തുന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയിട്ടില്ല. ആടു തോമ, ചാക്കോ മാഷ് ഉൾപ്പെടെയുള്ളവരെ സ്‌ക്രീനിൽ കാണാനുള്ള ജനങ്ങളുടെ ആഗ്രഹവും അഭ്യർഥനയുമാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിൽ. സ്വന്തം കുഞ്ഞുങ്ങളുടെ കഴിവ് തിരിച്ചറിയാതെ മറ്റുള്ളവരെ കണ്ടുപഠിക്കൂവെന്ന് പറയുന്ന രക്ഷിതാക്കൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. അവിടെയാണ് സിനിമയുടെ പ്രസക്തി ഇപ്പോഴും നിലനിൽക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച സിനിമ തിയേറ്ററുകളിലെത്തും. രണ്ട് വർഷത്തിന് ശേഷമാകും ഒ.ടി.ടി.യിലേക്കെത്തുക. ജിയോമെട്രിക്‌സ് ആണ് സിനിമ ഡിജിെറ്റെസ് ചെയ്ത് പുറത്തിറക്കുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..