കല്യാശ്ശേരി: കേരള റീട്ടെയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എൻ. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മുഹമ്മദ് കോയ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന ട്രഷറർ കെ.എസ്. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ബിജു ഐശ്വര്യ, കെ. മുസമ്മിൽ, രജിത് മുല്ലശ്ശേരി, സലീം കൊല്ലം, മുഹമ്മദ് ഫസൽ, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. നൗഷൽ, സവാദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..