ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മത്സ്യമാർക്കറ്റിനുസമീപം ചിറക്കുളം ഭാഗത്ത് പാർക്കുചെയ്തിരുന്ന കണ്ടെയ്നർ ലോറിയിൽനിന്ന് പിടിച്ചെടുത്ത മീനിൽ രാസവസ്തുക്കളിെല്ലന്നും തൃപ്തികരമാെണന്നും ഭക്ഷ്യസുരക്ഷാ വകുപ്പിെന്റ ലാബ് പരിശോധനാ റിപ്പോർട്ട്. മീൻ പഴകിയതാണെന്നും റിപ്പോർട്ടിൽ പരാമർശമില്ല. പുഴുക്കളുടെയോ ഫോർമാലിൻ, അമോണിയ എന്നിവയുടയോ സാന്നിധ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിശോധനയിൽ സംശയമുെണ്ടന്നും അട്ടിമറി നടന്നിട്ടുണ്ടെന്നും നഗരസഭാ ആരോഗ്യ വിഭാഗം ആരോപിച്ചു. ചൊവ്വാഴ്ച രാത്രി 7.15-ന് കണ്ടെയ്നർ ലോറി മീൻ സഹിതം മത്സ്യ മാർക്കറ്റിലെ കമ്മിഷൻ ഏജന്റായ പുന്നപ്ര സ്വദേശിക്ക് വിട്ടുനൽകി. മലിന ജലം പൊതുസ്ഥലത്ത് ഒഴുക്കിയതിനും നഗരസഭയിൽ നിരോധിച്ച തെർമോക്കോൾ ഉപയോഗിച്ചതിനും 14,000 രൂപ പിഴയീടാക്കിയാണ് ലോറി വിട്ടുകൊടുത്തത്. മീനിന്റെ നാല് സാമ്പിളും ഐസിന്റെ ഒരു സാമ്പിളുമാണ് പരിശോധനയ്‌ക്ക് അയച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മൂന്ന് ടൺ (3350 കിലോ) പഴകിയ മീൻ നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചത്. പരിശോധനയ്ക്കായി ഫുഡ് സേഫ്റ്റി അധികൃതരെ വിളിച്ചുവെങ്കിലും മണിക്കൂറുകൾ വൈകിയെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമ്പിൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലെത്തിച്ചു.
ചൊവ്വാഴ്ച രാവിലെ 11.30-ന് പരിശോധനാഫലം എത്തുമെന്ന് അറിയിച്ചെങ്കിലും
വൈകീട്ട് 4.45-നാണ് ഫലം എത്തിയത്. തുടർന്ന് നടപടികൾ പൂർത്തിയാക്കി മീൻ വിട്ടുകൊടുക്കുകയായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, വൈസ് ചെയർമാൻ കെ.ബി. ജയമോഹൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി എന്നിവരും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിചിത്ര എന്നിവരുടെയും നേതൃത്വത്തിലായിരുന്നു മീൻ പിടിച്ചെടുത്തത്.
ആദ്യം ചീഞ്ഞത് പിന്നെ ‘ഫ്രഷ്’ ആയി?
ഭക്ഷ്യസുരക്ഷാ വകുപ്പിെന്റ പരിശോധനാഫലം മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീനാ ഷാജി ആരോപിച്ചു. ചീഞ്ഞുനാറിയ മീൻ നിരവധി ആളുകൾ നോക്കിനിൽക്കെയാണ് പരിശോധിച്ചത്. ശീതീകരണ സംവിധാനമില്ലാതെ ഐസ് വിതറി തെർമോക്കോൾ പെട്ടികളിൽ നാലുദിവസമായി കിടന്ന മീൻ ഭക്ഷ്യയോഗ്യമാെണന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അവർ ചോദിച്ചു.
യാതൊരു രേഖകളുമില്ലാതെയാണ് കണ്ടെയ്നറിൽ മീനുമായി എത്തിയതെന്നും അവർ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..