പ്രതീകാത്മക ചിത്രം | ഫോട്ടോ:സതീഷ് കുമാർ കെ.ബി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കാത്തവിധം അടുത്തവർഷം പ്രവേശനം ക്രമീകരിക്കുമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. വിദ്യാർഥികൾ പലരും സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പുറത്തുനിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സെനറ്റ് യോഗത്തിലും അംഗങ്ങളിൽനിന്ന് പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.
മറ്റു തീരുമാനങ്ങൾ
- വിദേശവിദ്യാർഥികളുടെ പഠനകാര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും കാലിക്കറ്റ് സർവകലാശാലയും തമ്മിലുള്ള ഉടമ്പടി അംഗീകരിച്ചു.
- കാലിക്കറ്റ് സർവകലാശാല എൻജിനിയർ വിഭാഗത്തിലെ നിർമാണപ്രവർത്തനങ്ങളിൽ ആർക്കിടെക്‌ടുകളുടെ വിദഗ്ധസേവനം ഉപയോഗപ്പെടുത്തുന്നതിനായി താത്പര്യപത്രം ക്ഷണിക്കും. അക്രഡിറ്റഡ് ഏജൻസികൾക്കിടയിൽ ടെൻഡർ നടത്തും.
Content Highlights: calicut university
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..