കേരളത്തിലുള്ളത് അവസരവാദരാഷ്ട്രീയം -വെള്ളാപ്പള്ളി


1 min read
Read later
Print
Share

പന്തളം: കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് അവസരവാദരാഷ്ട്രീയമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

എസ്.എൻ.ഡി.പി. യോഗം 978-ാം നമ്പർ മുടിയൂർക്കോണം ശാഖായോഗത്തിന്റെ ശ്രീനാരായണഗുരുദേവ വിഗ്രഹപ്രതിഷ്ഠ സമർപ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണക്കസേര ഉറപ്പിക്കുന്നതിന് ആദർശങ്ങൾ ബലികഴിക്കുന്നു. മുമ്പ് ആദർശം മുറുകെപ്പിടിച്ച ഇടതുപക്ഷംപോലും അടവുനയം പ്രയോഗിച്ച് രാഷ്ട്രീയമായി ഭരണം നിലനിർത്താൻ ശ്രമിക്കുന്നു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. എന്നാൽ, ഇന്ന് ന്യൂനപക്ഷം ഭൂരിപക്ഷമാകുന്നതാണ് കാണുന്നത്. ചില സംഘടിത മതശക്തികൾ ഒന്നായിനിന്ന് രാജ്യത്തെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു.

ഇതിനെതിരേ ആദിവാസിമുതൽ നമ്പൂതിരിവരെയുള്ളവരുടെ കൂട്ടായ്മ വേണം. ഇത് മറ്റുള്ള സമുദായങ്ങളുടെ അവകാശം പിടിച്ചെടുക്കാനും അവരെ ദ്രോഹിക്കാനുമല്ല; സാമൂഹികനീതി എല്ലാവർക്കും ലഭിക്കാനാണ്. രാജ്യത്തെ എല്ലാ വിഭവങ്ങളും ജനസംഖ്യാനുപാതികമായി പങ്കിടണം. ജാതിചിന്ത ഉണ്ടാകാൻ കാരണം ജാതിവിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..