ചൂട്, പനി: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്, പകർച്ചപ്പനി നിരീക്ഷണം ശക്തമാക്കി


1 min read
Read later
Print
Share

Representative Image| Photo: Canva.com

തിരുവനന്തപുരം: പനിക്കും ചൂടിനുമെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യതയുള്ളതിനാൽ കരുതൽവേണമെന്ന് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തിനുശേഷം വിശദീകരിച്ചു.

46 പേർക്ക് എച്ച്1 എൻ1, രണ്ടുപേർക്ക് എച്ച്3 എൻ2വും നേരത്തേ സ്ഥിരീകരിച്ചിരുന്നെങ്കിലും ആശങ്കവേണ്ട. മലപ്പുറം ചുങ്കത്തറയിൽ 11 പേർക്ക് കോളറബാധിച്ചിട്ടുണ്ട്. ചിക്കൻപോക്സ്, വയറിളക്കം എന്നീ രോഗങ്ങൾക്കെതിരേ ജാഗ്രതവേണം. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിലേൽക്കരുത്.

ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകൾ ഇൻഫ്ളുവൻസയുടെ പരിശോധനയ്ക്ക് അയയ്ക്കും. ആരോഗ്യജാഗ്രതാനിർദേശം സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കാനും തീരുമാനിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ പ്രതിരോധ ജാഗ്രതാനിർദേശം നൽകാനും മന്ത്രി നിർദേശിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..