തലശ്ശേരി: ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്.എസ്.എ. ദ്വൈവാർഷിക സമ്മേളനം 17, 18 തീയതികളിൽ തലശ്ശേരിയിൽ നടക്കും. വെള്ളിയാഴ്ച മൂന്നിന് തലശ്ശേരി ടെലിഫോൺ എക്സ്‌ചേഞ്ച് കെട്ടിടത്തിൽ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം മനോജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്യും.
കുടുംബസംഗമം, കലാപരിപാടികൾ, സംഗീതശില്പം, ഗാനമേള എന്നിവയുണ്ടാകും. 18-ന് ക്ഷീരസഹകരണസംഘം ഹാളിൽ പ്രതിനിധി സമ്മേളനം യൂണിയൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം എം.പ്രകാശൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.പി.ശ്രീധരൻ, ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.മനോഹരൻ, സി.രമേശൻ, പി.വി.രാമദാസ്, പി.ചന്ദ്രൻ, കെ.രാജീവൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..